കശ്മീരിലെ ക്രിക്കറ്ററുടെ മരണം; റോഡ് അപകടത്തി​ന്റെ സിസി ടി.വി ദൃശ്യം ഞെട്ടിക്കുന്നത്

ജമ്മു-ക​ശ്മീർ ക്രിക്കറ്റ് താരത്തിന്റെ മരണത്തിന് കാരണമായ റോഡപകടത്തിന്റെ സിസി ടി.വി ദ​ൃശ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. ​കശ്മീരിലെ പ്രാദേശിക ക്രിക്കറ്റിലെ മികച്ച ക്രിക്കറ്ററും ഭാവിയിൽ ഉയർന്നുവന്നേക്കാവുന്ന താരമായ ഫരീദ് ഹുസൈനാണ് ദാരുണമായ വാഹനാപകടത്തിൽ മരിച്ചത്. എന്നാൽ അപകടത്തിന്റെ സിസി ടി.വി ദൃശ്യങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികളും ​ക്രിക്കറ്റ് ലോകവും.

ക​ശ്മീരിലെ തന്റെ നാടായ പൂഞ്ചിലെ ഒരു വഴിയിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമായി കാണാം. റോഡരികിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ പെട്ടെന്ന് തുറക്കുകയും ഫരീദിന്റെ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. ഇടിച്ച ഉടൻ സ്കൂട്ടറും ഫരീദും റോഡിലേക്ക് തെറിച്ചു വീഴുന്നതും കാണാം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. അപകടത്തി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്.

കാറി​ന്റെ ഡോർ എത്ര അശ്രദ്ധമായാണ് തുറന്നതെന്നും ആ സംഭവത്തിൽ പൊലിഞ്ഞത് നാടിന്റെ തന്നെ അഭിമാനമായ ഒരു ക്രിക്കറ്ററാണെന്നുമാണ് ഏറെ വിഷമമുണ്ടാക്കുന്നത്. സി.സി ടി.വി യിലെ വി​ഡിയോ ദൃശ്യമാണ് വെറുമൊരു റോഡ് അപകടത്തിൽ സംഭവിച്ച മരണമെന്ന് ചിത്രീകരിക്കപ്പെട്ടത് അശ്രദ്ധയുടെ ബാക്കിപത്രമാണെന്ന് ജനങ്ങളുടെ മുന്നിലെത്തിച്ചത്. പൊലീസ് ​കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Cricketer dies in Kashmir; CCTV footage of road accident shocks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.