മുംബൈ: ഗസ്സയിലെ മനുഷ്യക്കുരുതിക്കെതിരെ നഗരത്തിലെ ആസാദ് മൈതാനത്ത് പ്രതിഷേധിക്കാൻ ഒടുവിൽ സി.പി.എമ്മിന് ബോംബെ ഹൈകോടതിയുടെ അനുമതി. സി.പി.എമ്മിന്റെ രാജ്യസ്നേഹത്തെയും ആയിരം മൈലുകൾക്ക് അപ്പുറമുള്ള സംഭവത്തിൽ മുംബൈയിൽ പ്രതിഷേധിക്കുന്നതിലെ യുക്തിയേയും ചോദ്യചെയ്ത് ആദ്യ ഹരജി തള്ളിയ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖഡ് എന്നിവരുടെ അതേ ബെഞ്ചാണ് രണ്ടാമത്തെ ഹരജിയിൽ ‘സമാധാനപരമായ പ്രതിഷേധത്തിന്’ അനുമതി നൽകിയത്.
സമാധാനപരമായ പ്രതിഷേധത്തിന് അനുവദിക്കാമെന്ന് മുംബൈ പൊലീസ് അറിയിക്കുകയായിരുന്നു. മൂന്നുതവണ അനുമതി തേടിയിട്ടും മുംബൈ പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിന് എതിരെ നൽകിയ രണ്ടാമത്തെ ഹരജിയാണിത്. രാജ്യത്തിനകത്തെ മാലിന്യം, അന്തരീക്ഷ മലിനീകരണം, മലിനജലം, പ്രളയം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധയൂന്നാനും രാജ്യക്കൂറ് കാട്ടാനുമായിരുന്നു കഴിഞ്ഞ തവണ ഇതേ കോടതി സി.പി.എമ്മിനെ ഉപദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.