സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനം ഒഡിഷ തീരത്തുനിന്ന് വിക്ഷേപിച്ചപ്പോൾ
ന്യൂഡൽഹി: പ്രതിരോധ ഗവേഷണ, വികസന സ്ഥാപനം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ശനിയാഴ്ച ഒഡിഷ തീരത്തായിരുന്നു പരീക്ഷണം. വിവിധ ലക്ഷ്യങ്ങളെ തകർക്കുന്ന ഫ്ലൈറ്റ് ടെസ്റ്റ് പരീക്ഷണമാണ് നടത്തിയത്.
തദ്ദേശീയ അതിവേഗ പ്രതികരണ ഉപരിതല-വ്യോമ മിസൈൽ, ഹ്രസ്വദൂര വ്യോമപ്രതിരോധ മിസൈൽ, ഉന്നതോർജ ലേസർ നിയന്ത്രിത ആയുധം എന്നിവയടങ്ങുന്ന ബഹുതല വ്യോമപ്രതിരോധ സംവിധാനമാണ് സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനം. ഇത് ഇന്ത്യൻ സൈന്യത്തിന് മികച്ച മുതൽക്കൂട്ടാണെന്ന് അഭിപ്രായപ്പെട്ട പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിനുപിന്നിൽ പ്രവർത്തിച്ച ഡി.ആർ.ഡി.ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.