മുംബൈ: അമേരിക്കയിലെ പ്രമുഖ ഓഹരി ട്രേഡിങ് സ്ഥാപനമായ ജെയ്ൻ സ്ട്രീറ്റ് ഇന്ത്യൻ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ക്കെതിരെ കേസ് ഫയൽ ചെയ്തു. വിപണിയിൽ കൃത്രിമം കാണിച്ച് നിയമവിരുദ്ധ നേട്ടമുണ്ടാക്കിയതായി ആരോപിച്ച് ജെയ്ൻ സ്ട്രീറ്റിനെതിരെ സെബി നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സെക്യൂരിറ്റീസ് അപ്പലറ്റ് ട്രൈബ്യൂണൽ മുമ്പാകെ കേസ് നൽകിയിരിക്കുന്നത്.
വിപണിയിൽ കൃത്രിമം നടത്തിയെന്ന ആരോപണം ഖണ്ഡിക്കാനാവശ്യമായ രേഖകൾ സെബി നൽകുന്നില്ലെന്ന് ജെയ്ൻ സ്ട്രീറ്റ് നൽകിയ പരാതിയിൽ പറയുന്നു. ആവശ്യമായ രേഖകൾ നൽകാൻ സെബിക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകളിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ജൂലൈ നാലിന് ജെയ്ൻ സ്ട്രീറ്റിനെ പ്രാദേശിക വിപണിയിൽനിന്ന് താൽക്കാലികമായി വിലക്കിയിരുന്നു. ഉത്തരവ് ലഭിച്ച് 21 ദിവസത്തിനുള്ളിൽ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സെബി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.