കൊൽക്കത്ത: കോളജ് കാമ്പസിൽ നിയമ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ശനിയാഴ്ച അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രധാന പ്രതിയും കോളജിലെ പൂർവ വിദ്യാർഥിയുമായ മനോജിത് മിശ്രയും മറ്റ് മൂന്നുപേരുമാണുള്ളത്.
വിദ്യാർഥികളായ സയിബ് അഹമ്മദ്, പ്രമിത് മുഖർജി, സെക്യൂരിറ്റി ഗാർഡ് പിനാകി ബാനർജി എന്നിവരാണ് മറ്റ് പ്രതികൾ. വിവിധ തെളിവുകളുടെ അടിസ്ഥാനത്തിൽ, കൂട്ടബലാത്സംഗം, നിർബന്ധിതമായി തെറ്റായി തടങ്കലിൽവെക്കൽ, ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ള തട്ടിക്കൊണ്ടുപോകൽ, തെളിവുകൾ മറയ്ക്കൽ, അന്വേഷണത്തെ വഴിതെറ്റിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
നാല് പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2024 മുതൽ കോളജിൽ താൽക്കാലിക ജിവനക്കാരൻ കൂടിയായ മനോജിത് മിശ്രയെ സർവിസിൽ നിന്ന് പിരിച്ചുവിടുകയും വിദ്യാർഥികളെയും സെക്യൂരിറ്റി ജീവനക്കാരനെയും പുറത്താക്കുകയും ചെയ്തിരുന്നു. ജൂൺ 25ന് സൗത്ത് കൊൽക്കത്ത ലോ കോളജ് കാമ്പസിൽ ഒന്നാം വർഷ വിദ്യാർഥിനിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.