അജിത് പവാർ, ആദിത്യ താക്കറെ

മുംബൈ കല്യാണിലെ ഇറച്ചി നിരോധനം: ഞങ്ങൾ സ്വാതന്ത്ര്യദിനത്തിൽ എന്തു കഴിക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്-ആദിത്യ താക്കറെ, ഗ്രാമങ്ങളിൽ ആളുകൾ ആടിനെ വെട്ടാറുണ്ട് -അജിത് പവാർ

മുംബെ: ‘ഞങ്ങൾ സ്വാതന്ത്ര്യദിനത്തിൽ എന്തു കഴിക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്. നാവരാത്രിക്കു പോലും ഞങ്ങളുടെ പ്രസാദത്തിൽ മൽസ്യവും ചെമ്മീനുമൊക്കെയുണ്ട്. ഇതാണ് ഞങ്ങളുടെ സംസ്കാരവും ഹിന്ദുത്വവും..’ സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഇറച്ചികടകളും പൂട്ടിയിടണമെന്ന കല്യാൺ ഡോംബിവാലി മുനിസിപ്പൽ കോർപറേഷ​ന്റെ ഉത്തരവിനെതിരെ ആഞ്ഞടിച്ച് ശിവസേന (യ.ബി.ടി) നേതാവ് ആദിത്യ താക്കറെ.

ഉപമുഖ്യമന്ത്രി അജിത് താക്കറെയും ഇതിനതെിരെ പ്രതിഷേധമറിയിച്ചു. ‘വിശ്വാസത്തി​ന്റെ പേരിലാണെങ്കിൽ മനസിലാക്കാം. എന്നാൽ സ്വാതന്ത്ര്യദിനത്തിലെ നിരോധനം അംഗീകരിക്കാൻ കഴിയില്ലെന്ന് അജിത് പവാർ പറഞ്ഞു. നമ്മുടെ രാജ്യത്ത് കറച്ചുപേർ വെജിറ്റേറിയനും കുറച്ചു പേർ നോൺ വെജിറ്റേറിയനുമാണ്- ​അദ്ദേഹം പറഞ്ഞു.

കല്യാൺ ഡോംബിവാലി കോർപറേഷ​ന്റെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമായി. സമൂഹത്തി​​ന്റെ നാനാതുറയിൽ നിന്നുള്ളവർ ഇതിനെതിരെ പ്രതിഷേധമുയർത്തുന്നു. ഹിന്ദു ഖാട്ടിക് വിഭാഗം അയുക്തികരമായ നിരോധനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പാരമ്പര്യമായി ഇറച്ചി വ്യാപാരത്തിലേർപ്പെടുന്നവരുടെ വിഭാഗമാണ് ഖാട്ടിക്കുകൾ.

‘പല വിഭാഗങ്ങളിലും നോൺ വെജിറ്റേറിയൻ സംസ്കാരത്തി​ന്റെ ഭാഗമാണ്. കൊങ്കണിൽ ആളുകൾ പച്ചക്കറിക്കൊപ്പം മീനും കഴിക്കുന്നവരാണ്. അവരു​ടെ ആഹാരം നിരോധിക്കുന്നത് ശരിയല്ല. ഗ്രാമങ്ങളിൽ ആളുകൾ ആടിനെ വെട്ടാറുണ്ട്’-അജിത് പവാർ പറയുന്നു.

കോർപറേഷൻ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെക്കുകയാണെന് സമാജ്‍വാദി പാർട്ടി എം.എൽ.എ റായിസ് ഷെയ്ക്ക് പ്രതികരിച്ചു. നിരോധനം പ്രാദേശിക സമ്പദ്‍വ്യവസ്ഥയെയും കർഷകരെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വാതന്ത്ര്യദിനത്തിൽ ഡോംബിവാലിയിലെ ഒരു വീട്ടിൽവച്ച് മട്ടൻ കഴിക്കുമെന്ന് എൻ.സി.പി നേതാവ് ജിതേന്ദ്ര അഹദ് വെല്ലുവിളിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.