പേടിഎം പേയ്‌മെന്റുകൾക്ക് ഓൺലൈൻ പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ ആർ.‌ബി‌.ഐ അനുമതി

ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ് സർവീസസിന് ഓൺലൈൻ പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി. പേടിഎം ബ്രാൻഡ് ഉടമയുയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ചൊവ്വാഴ്ച സമർപ്പിച്ച ഫയലിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 നവംബർ 25ന് പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിൽ പുതിയ വ്യാപാരികളെ ഉൾപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണവും ഇതിനോടൊപ്പം നീക്കം ചെയ്യുന്നുണ്ട്.

പേയ്‌മെന്റ് അഗ്രഗേറ്റർ (പി.എ) ലൈസൻസിനായി വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ് (പി.പി.എസ്.എൽ) 2007 ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് പ്രകാരം ഓൺലൈൻ പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2025 ഓഗസ്റ്റ് 12 ലെ കത്തിലൂടെ പി.പി.എസ്.എല്ലിന് അംഗീകാരം നൽകിയിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നു എന്നാണ് ഫയലിങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

2020 മാർച്ചിൽ കമ്പനി പെർമിറ്റിനായി അപേക്ഷിച്ചിരുന്നുവെങ്കിലും കമ്പനിയിലെ നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണം അംഗീകാരം തടസപ്പെട്ടു. ചൈനീസ് കമ്പനിയായ അലിബാബ ഗ്രൂപ്പ് വൺ97 കമ്മ്യൂണിക്കേഷൻസിൽ നിന്ന് മുഴുവൻ ഓഹരികളും വിറ്റഴിച്ച് പുറത്തുപോയി രണ്ടാഴ്ചക്കുള്ളിലാണ് ഈ അനുമതി ലഭിക്കുന്നത്. 

Tags:    
News Summary - Paytm Payments gets RBI nod to operate as online payment aggregator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.