ബാരമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യൂ

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടിയിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യൂ. നിയന്ത്രണ​രേഖയോട് ചേർന്ന് ഉറി സെക്ടറിലെ ചുരാണ്ട ഗ്രാമത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ തുരത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. ബാനത് അനിൽകുമാർ എന്ന സൈനികനാണ് ദൗത്യത്തിനിടെ ജീവൻ നഷ്ടമായതെന്ന് സൈന്യം അറിയിച്ചു.

കശ്മീരിലെ കുൽഗാമിൽ രണ്ട് സൈനികർ വീരമൃത്യവരിച്ച ഏറ്റുമുട്ടൽ കഴിഞ്ഞ് മൂന്നാം ദിനമാണ് ഉറിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. ഭീകരരർക്കായി തിരച്ചിൽ തുടരുകയാണ് സൈന്യം.

Tags:    
News Summary - Soldier killed in gunbattle along LoC in North Kashmir’s Baramulla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.