വീട്ടിലേക്ക് വാങ്ങിയ പഫ്സിൽ പാമ്പിൻ കുഞ്ഞ് ...!, ബേക്കറിക്കെതിരെ കേസ് -വിഡിയോ

ഹൈദരാബാദ്: ​പഫ്സ് ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ബേക്കറികളിൽ നിന്നും കുറഞ്ഞ കാശിന് വിശപ്പടക്കാൻ ലഭിക്കുന്ന ഇഷ്ട വിഭവം എന്ന നിലയിൽ ​​ ​ലഞ്ചിനും ബ്രേക്ഫാസ്റ്റിനുമെല്ലാമുള്ള മികച്ച ഓപ്ഷനാണ് പഫ്സ്. എന്നാൽ, പഫ്സ് തീറ്റക്കാരെ ഞെട്ടിക്കുന്നതാണ് തെലങ്കാനയിലെ ജാദ്ഷെർല മുനിസിപ്പാലിറ്റിയിൽ നിന്നും വന്ന ഒരു വാർത്തയും വീഡിയോ ദൃശ്യവും. ​പ്രദേശത്തെ ബേക്കറിയിൽ നിന്നും പഫ്സ് വാങ്ങിയ സ്ത്രീക്ക് ലഭിച്ചത് പാമ്പിൻ കുഞ്ഞ് അടങ്ങിയ പഫ്സ്.


അയ്യാനഗർ ബേക്കറിയിൽ നിന്നും ഓരോ മുട്ട പഫ്സും കറി പഫ്സും വാങ്ങിയാണ് ശ്രീശൈല എന്ന യുവതി വീട്ടിലെത്തിയത്. മക്കൾകൊപ്പമിരുന്ന് കഴിക്കാനായി തുറന്ന​പ്പോഴായാണ് ചത്ത പാമ്പിൻ കുഞ്ഞിനെ കറി പഫ്സിൽനിന്നും ലഭിച്ചത്. സംഭവത്തിന്റെ വീഡിയോ കൂടി ചിത്രീകരിച്ച ശേഷം ഇവർ ബേക്കറിയിലെത്തി പരാതിപ്പെട്ടെങ്കിലും ഉടമ ചെവികൊടുത്തില്ല. മോശമായ രീതിയിൽ പ്രതികരിക്കുകയും ചെയ്തതതോടെ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരിക്കുകയാണ് ഈ വീട്ടമ്മ.

Tags:    
News Summary - Woman Finds Snake In Curry Puff At Ayyangar Bakery In Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.