ഇരവിപുരം: കൊല്ലം ഇരവിപുരം സ്വദേശിനിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്‍റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്.
ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കിൽ ജോലി ചെയ്തു വരികയായിരുന്നു അനീറ്റ. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കൂടെ താമസിക്കുന്നവരാണ് അനീറ്റയുടെ മൃതദേഹം കണ്ടെത്തിയത്.
ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയിലാണ് മൃതദേഹം കിടന്നത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.