തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ച് വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തിയതിന് 4099 ബസുകളിൽ നിന്ന് 12,69,750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തുന്നത് തടയുന്നതിനായി ആഗസ്റ്റ് 20 മുതൽ 26 വരെ റോഡ് സുരക്ഷാ മാനേജ്മെന്‍റ് ഐ.ജിയുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് പിഴ ഈടാക്കിയത്.
പതിവായി തുടർ പരിശോധന നടത്താൻ ഹൈവേ പട്രോൾ യൂനിറ്റുകൾക്കും എൻഫോഴ്‌സ്‌മെന്‍റ് യൂനിറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ആവർത്തിച്ചുള്ള നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഗതാഗത, റോഡ് സുരക്ഷാ മാനേജ്‌മെന്റിന്‍റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്ട്‌സ്ആപ്പ് നമ്പറിൽ (974700 1099 ) നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.