എറണാകുളം: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ സി.ബി.ഐ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ടി വീണ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസയക്കാൻ ഹൈകോടതി നിർദേശം. ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ ഹരജിയിലാണ് ഹൈകോടതി നടപടി. കമ്പനി നിയമപ്രകാരം മാത്രമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തിയതെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാൻ സി.ബി.ഐ, ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികൾക്ക് നിർദേശം നൽകണമെന്നുമാണ് ഷോൺ ഹരജിയിൽ ആവശ്യപ്പെട്ടത്.
തുടർന്ന് എസ്.എഫ്.ഐ.ഒ റിപ്പോർട്ടിൽ പേര് പരാമർശമുള്ളവരെക്കൂടി എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെ ഹരജിയിൽ ഷോൺ ജോർജ് കക്ഷിചേർത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ടി. വീണ, സി.എം.ആർ.എൽ ഉദ്യോഗസ്ഥർ, എക്സാലോജിക് സൊല്യൂഷൻസ് എന്നിവരുൾപ്പെടെയുള്ള 13 കക്ഷികൾക്കാണ് ഹൈകോടതി നോട്ടീസ് അയച്ചത്.
കേസ് ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.