തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 60 ശതമാനത്തിലേക്ക് ഉയർന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ പെയ്ത ശക്തമായ മഴയിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. ജൂൺ ഒന്ന് മുതൽ ബുധനാഴ്ച വരെ മാത്രം 21.4 അടി. 2366.18 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
ഏതാനും ദിവസങ്ങളായി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ്. ബുധനാഴ്ച 41.8 മി.മീ. മഴ ലഭിച്ചു. ഈ മാസം ഇതുവരെ 409.587 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. മഴ ശക്തിയാർജിച്ചെങ്കിലും വർഷകാലത്തിൽ ലഭിക്കേണ്ടത്ര മഴ ഇത്തവണ ലഭിച്ചിട്ടില്ല.
ജൂൺ ഒന്ന് മുതൽ ബുധനാഴ്ച വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടിയിരുന്നത് 1142 മി.മീ. മഴയാണ്. ലഭിച്ചത് 1016.9 മി.മീറ്ററും -11 ശതമാനം കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.