പുള്ളിക്കാനത്ത് എറണാകുളം സ്വദേശി കാൽവഴുതി കൊക്കയിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

തൊടുപുഴ: പുള്ളിക്കാനത്ത് എറണാകുളം സ്വദേശി കാൽവഴുതി കൊക്കയിൽ വീണു. രാത്രി 8.30ഓടെയാണ് അപകടം. വാഗമൺ പോയി മടങ്ങുകയായിരുന്ന ഇവർ കാർ നിർത്തി ചാത്തൻപാറയിലിറങ്ങുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണതാണെന്നാണ് സൂചന.

സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുന്നു. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

Tags:    
News Summary - A native of Ernakulam slipped and fell into a creek in Pullikanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.