കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്: പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ടുള്ള ശ്രീറാമിന്‍റെ ഹരജിയിൽ ഉത്തരവ് 31ന്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യവ്യവസ്ഥ അനുസരിച്ച് കോടതിയിൽ നൽകിയ പാസ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ജൂലൈ 31ന്. ചില ഔദ്യോഗിക യാത്രകൾ ഉള്ളതിനാൽ കാലവധി കഴിഞ്ഞ പാസ്പോർട്ട് പുതുക്കി യാത്രക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീറാം കോടതിയിൽ അപേക്ഷ നൽകിയത്.

എന്നാൽ പ്രതിയുടെ ആവശ്യം അനുവദിച്ചാൽ വിചാരണയെ ബാധിക്കുമെന്നതിനാൽ തള്ളണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2019 ആഗസ്‌റ്റ് മൂന്നിന് പുലർച്ചയാണ് മ്യൂസിയത്തിനു സമീപമുണ്ടായ വാഹനപകടത്തിൽ മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Order on sriram venkitaraman's petition on 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.