ഡോ. ധനലക്ഷ്മിയുടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവും

അബൂദാബി: അബുദാബിയില്‍ മരിച്ച മലയാളി വനിതാ ഡോക്ടര്‍ ധനലക്ഷ്മിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി കണ്ണൂരിലേക്ക് കൊണ്ടുപോവും. രാത്രി 11.40 നുള്ള അബുദാബി--കണ്ണൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് നാട്ടിലെത്തിക്കുക. 

കണ്ണൂര്‍ പയ്യാമ്പലത്ത് വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംസ്‌കാരം. അബൂദാബി ബനിയാസിലുള്ള സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ നേരത്തെ എംബാംമിങ് പൂര്‍ത്തിയാക്കി.

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു ഡോ. ധനലക്ഷ്മി. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വിസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.

Tags:    
News Summary - Dr. Dhanalakshmi's body taken to Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.