അടൂർ: വയോധികനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മകനും മരുമകളും പൊലീസ് കസ്റ്റഡിയിൽ. അടൂർ പറക്കോട് തളിയാട്ട് കോണത്ത്(ദേവനിലയം) വീട്ടിൽ തങ്കപ്പനാണ് (66) മർദനമേറ്റത്. മകൻ സിജി (42), ഭാര്യ സൗമ്യ (38) എന്നിവരെയാണ് അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മകനും മരുമകളും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. തങ്കപ്പൻ വേറെയാണ് താമസം. ഇവിടേക്ക് എത്തിയപ്പോഴായിരുന്നു മർദനമേറ്റത്. തങ്കപ്പനെ മർദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ കമ്പുകൊണ്ടും തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ട അടൂർ പൊലീസ് തങ്കപ്പന്‍റെ മൊഴിയെടുത്തശേഷം ഇരുവർക്കുമെതിരെ കേസെടുത്തു.
സമീപവാസി പകര്‍ത്തിയ ദൃശ്യങ്ങളാണ് വ്യാഴാഴ്ച പുറത്തുവന്നത്. ആയുധം ഉപയോഗിച്ചുളള മര്‍ദനം, അസഭ്യം വിളി, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് സിജിക്കും ഭാര്യ സൗമ്യക്കുമെതിരെ ചുമത്തിയിട്ടുളളത്. മദ്യപാനം ശീലമാക്കിയ ആളാണ് തങ്കപ്പനെന്നും ഇതേതുടർന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് മർദനത്തിന് കാരണമെന്നും മകനും മരുമകളും പൊലീസിന് മൊഴി നൽകി. സംഭവത്തെ തുടർന്ന് സൗമ്യയെ കാണാതായിരുന്നു. പിന്നീട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.