ഐ.പി.എസിൽ അഴിച്ചുപണി; പോക്സോ കേസ് വിവാദത്തിൽപ്പെട്ട പത്തനംതിട്ട എസ്.പിക്കും സ്ഥലംമാറ്റം

തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ. ആകെ 11 പേർക്കാണ് സ്ഥലം മാറ്റം. പോക്സോ കേസ് വിവാദത്തിൽപ്പെട്ട പത്തനംതിട്ട എസ്.പിക്ക് സുപ്രധാന ചുമതല. എസ്.പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐ.ജി ആയാണ് നിയമിച്ചത്.

ഇ.ഡി ഉദ്യോഗസ്ഥനെ അഴിമതി കേസിൽ കുരുക്കിയ എസ്.ശശിധരനെ വിജിലൻസിൽ നിന്നും പോലീസ് അക്കാദമിയിലേക്ക് മാറ്റി. കൊല്ലം റൂറൽ പോലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്കാണ് മാറ്റിയത്. പകരം വിഷ്ണുപ്രദീപ് കൊല്ലം റൂറൽ പോലീസ് സൂപ്രണ്ടായി ചുമതലയേക്കും. അരുൾ ആര്‍.ബി കൃഷ്ണയെ പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.

Tags:    
News Summary - Transfer for Kerala IPS officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.