ലീല

ഒഴുക്കിൽപെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ പിടിപ്പിച്ചു, തിരികെ കയറാനാകാതെ മുത്തശ്ശി മുങ്ങിമരിച്ചു

കോതമംഗലം: ഒഴുക്കിൽപെട്ട കൊച്ചുമകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് സി.സി. ശിവന്‍റെ ഭാര്യ ലീലയാണ്​ (56) മരിച്ചത്. കുടമുണ്ട പുഴയിൽ കുളിക്കുന്നതിനിടെ മകളുടെ മകൻ അഞ്ചാംക്ലാസ് വിദ്യാർഥി അദ്വൈത് ഒഴുക്കിൽപെടുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് ഇരുവരും കണ്ണാടിക്കോട് കോഴിപ്പാറ തടയണക്ക്​ സമീപം കുളിക്കുന്നതിനിടെയാണ് അപകടം. പിന്നാലെയെത്തി 200 മീറ്ററോളം താഴെ അദ്വൈതിനെ രക്ഷിച്ച് മരക്കൊമ്പിൽ പിടിപ്പിക്കുന്നതിനിടെ ലീല ഒഴുക്കിൽപെട്ടു. മരക്കൊമ്പിൽ പിടിച്ചുകിടന്ന അദ്വൈതിനെ കണ്ടുനിന്നവരുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസി പത്താംക്ലാസ് വിദ്യാർഥി യു.എസ്. മുഹമ്മദ് ഫയാസ് രക്ഷിച്ച് കരക്കെത്തിച്ചു. 500 മീറ്ററോളം താഴെ ചാത്തക്കുളം ഭാഗത്തുനിന്ന് ലീലയുടെ മൃതദേഹം നാട്ടുകാർ കണ്ടെടുക്കുകയായിരുന്നു.

ലീലയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ആര്യമോൾ, ആതിരമോൾ, അഭിജിത്ത്. മരുമകൻ: അനീഷ്. സംസ്കാരം ഞായറാഴ്ച പോസ്‌റ്റ്‌മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ.

Tags:    
News Summary - Grandmother drowns while saving her grandson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.