ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂറും കാവിക്കൊടിയും; 25 പേർക്കെതിരെ കേസ്

ശാ​സ്താം​കോ​ട്ട: തി​രു​വോ​ണ​ദി​നം മു​തു​പി​ലാ​ക്കാ​ട് പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലി​ട്ട പൂ​ക്ക​ളം വി​വാ​ദ​ത്തി​ൽ. ക​ലാ​പ ശ്ര​മ​ത്തി​ന് 25 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സം​ഘ്പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​യ യു​വാ​ക്ക​ൾ ക്ഷേ​ത്ര​ത്തി​ന് തൊ​ട്ടു​മു​ന്നി​ൽ പൂ​ക്ക​ളം തീ​ർ​ക്കു​ക​യും അ​തി​ൽ ആ​ർ.​എ​സ്.​എ​സ് എ​ന്ന് എഴുതിവെക്കുകയും ചി​ഹ്ന​ങ്ങ​ളും കൊ​ടി​ക​ളും വരച്ചിടു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഇ​തി​നോ​ട് ഭൂ​രി​പ​ക്ഷം ഭ​ക്തർക്കും വി​യോ​ജി​പ്പുള്ളതിനാൽ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി ത​ന്നെ ഇ​ത്ത​വ​ണ നേ​രി​ട്ട് പൂ​ക്ക​ളം ഇ​ടാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തറി​ഞ്ഞ് സം​ഘ്പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​യ യു​വാ​ക്ക​ൾ സം​ഘ​ടി​ച്ചെ​ത്തി സ്ഥ​ലം സം​ബ​ന്ധി​ച്ച് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തോ​ടെ ത​ർ​ക്ക​മാ​യി. പൊ​ലീ​സ് ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തി സ്ഥ​ലം നി​ർ​ണ​യിക്കു​ക​യും പൂ​ക്ക​ള​ത്തി​ൽ കൊ​ടി​യോ ചി​ഹ്ന​ങ്ങ​ളോ പേ​രു​ക​ളോ എ​ഴു​ത​രു​തെ​ന്ന നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണ് തി​രു​വോ​ണ ദി​വ​സം രാ​വി​ലെ ഇ​രു​കൂ​ട്ട​രും പൂ​ക്ക​ളം ഇ​ട്ട​ത്. എ​ന്നാ​ൽ, പൊ​ലീ​സ് മ​ട​ങ്ങി​യ​തോ​ടെ സം​ഘ്പ​രി​വാ​ർ തീ​ർ​ത്ത പൂ​ക്ക​ള​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് കൊ​ടി​യും ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റും കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും സ​മീ​പ​ത്ത് ശി​വ​ജി​യു​ടെ ഫ്ല​ക്സ് സ്ഥാ​പി​ക്കു​ക​യും ചെയ്യുകയായിരുന്നു.

പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോടെ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് കൊ​ടി​വ​ര​ച്ച​തും ഫ്ല​ക്സും നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് ചെ​റി​യ ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി. ഓപറേഷൻ സിന്ദൂർ എന്ന് എഴുതിയത് മായ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ സംഘ്പരിവാർ പ്രചാരണം നടത്തുകയും ചെയ്തു.

സർക്കാർ ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച നിയമപരമായ ഉത്തരവുകൾ അനുസരിക്കാതിരിക്കുക, കലാപം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, കൂട്ടം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

കേരളം ഭരിക്കുന്നത് ജമാത്തെ ഇസ്ലാമിയും പാകിസ്താൻ സർക്കാരുമാണോ? -രാജീവ് ചന്ദ്രശേഖർ

സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കേരളം ഭരിക്കുന്നത് ജമാത്തെ ഇസ്ലാമിയും പാകിസ്താൻ സർക്കാരുമാണോ എന്നദ്ദേഹം ചോദിച്ചു. എഫ്.ഐ.ആർ ഉടനടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാന ഭാഗമാണ് കേരളം. എന്നിട്ടും ‘ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയ പൂക്കളമിട്ടതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു. സൈനിക സേനയുടെ ശക്തിയെയും ധീരതയെയും പ്രതീകവത്കരിക്കുന്നതാണ് ഓപ്പറേഷൻ സിന്ദൂർ. അതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത് രാജ്യത്തെ സംരക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും പൊലീസ് നടപടിയെ എതിർത്ത് എക്‌സിൽ പോസ്റ്റിട്ടിട്ടുണ്ട്. ഒരു വിഭാഗത്തെ സുഖിപ്പിക്കാൻ വേണ്ടിയുള്ളതാണ് നടപടി​യെന്ന് അദ്ദേഹം ആരോപിച്ചു. ഇത് പാകിസ്താനല്ല ഇടതുഭരണത്തിന് കീഴിലുള്ള കേരളമാണ്. ഇത്തരം നടപടികൾ ഒരു വിഭാഗത്തെ സുഖിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും മാളവ്യ കുറ്റപ്പെടുത്തി.

പരാതി നൽകിയത് ഹൈകോടതി ഉത്തരവ് ലംഘിച്ചതിനാൽ -ക്ഷേത്ര കമ്മിറ്റി

എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനെ ബഹുമാനിക്കുന്നുണ്ടെന്നും അത് പ്രതികൾ ചിത്രീകരിക്കുന്നത് പോലെയ​ല്ലെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പി.ടി.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു. ഉത്സവ സമയങ്ങളിൽ ക്ഷേത്രത്തിന് സമീപം പതാകകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് പതിവായി സംഘർഷങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി ക്ഷേത്ര കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 2023-ൽ ക്ഷേത്രപരിസരത്ത് പതാകകൾ ഉൾപ്പെടെയുള്ള അലങ്കാര വസ്തുക്കൾ ഹൈകോടതി നിരോധിക്കുകയും ചെയ്തിരുന്നു​. എന്നാൽ ഇതിനെതിരായാണ് ആർ.എസ്.എസ് പ്രവർത്തകർ അവരുടെ പതാകയും ‘ഓപ്പറേഷൻ സിന്ദൂറും എഴുതി പൂക്കളം നിർമ്മിച്ചത്. ഇത് ഹൈകോടതി ഉത്തരവിനെ ലംഘിക്കുന്നതോടൊപ്പം സംഘർഷങ്ങൾക്കും കാരണമാകും എന്നതിനാലാണ് പരാതി നൽകിയതെന്നും കമ്മറ്റി വ്യക്തമാക്കി.

Tags:    
News Summary - operation sindoor and saffron flag in pookalam infront of temple, case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.