സനൽകുമാർ ശശിധരൻ

നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരൻ കേരള പൊലീസ് കസ്റ്റഡിയിൽ; ഇന്ന് കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും

കൊ​ച്ചി: നടിയുടെ പരാതിയിൽ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. ഇന്നലെ രാത്രി എളമക്കര പൊലീസ് മുംബൈയിലെത്തി സനൽകുമാറിനെ കസ്റ്റഡിയിലെടുത്തു. എളമക്കര പൊലീസ് സ്റ്റേഷനിൽ വച്ച് പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യും.

ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് അ​മേ​രി​ക്ക​യി​ൽ​ നി​ന്ന് സനൽകുമാർ മും​ബൈ​യി​ലെത്തിയത്. ന​ടി​യു​ടെ പ​രാ​തി​യി​ൽ കേ​ര​ള പൊ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് നി​ല​നി​ൽ​ക്കു​ന്ന സാഹചര്യത്തിലാണ് സനൽകുമാർ ശശിധരനെ മും​ബൈ പൊ​ലീ​സ് വിമാനത്താവളത്തിൽ ത​ട​ഞ്ഞു​വെച്ച​ത്.

തന്നെ​​ പൊലീസ് ത​ട​ഞ്ഞുവെച്ച വിവരം സ​ന​ൽ​കു​മാ​റാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ത​ന്നെ സ​ഹാ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​ പോ​വു​ക​യാ​ണെ​ന്നും ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി​യെ​ന്നും വി​വി​ധ ഫേ​സ്​​ബു​ക്ക് പോ​സ്റ്റു​ക​ളി​ൽ സം​വി​ധാ​യ​ക​ൻ പ​റഞ്ഞു.

ജ​നു​വ​രി​യി​ലാ​ണ് പ്ര​മു​ഖ മ​ല​യാ​ള ന​ടി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ശ​ല്യം ചെ​യ്തു എ​ന്ന പ​രാ​തി​യി​ൽ സ​ന​ലി​നെ​തി​രെ എ​ള​മ​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സെ​ടു​ക്കു​മ്പോ​ൾ സ​ന​ൽ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. ഇതേ തു​ട​ർ​ന്നാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. 

Tags:    
News Summary - Sanalkumar Sasidharan in police custody on actress' complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.