എന്‍റെ എക്കാലത്തേയും വലിയ ബ്ലോക് ബസ്റ്റര്‍; മകൾക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

മകള്‍ അലംകൃതക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നടൻ മകൾക്ക് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. അലംകൃതയുടെ 11ാം ജന്മദിനമാണ് ഇന്ന്. ചിത്രത്തോടൊപ്പം മനേഹരമായ കുറിപ്പും താരം പങ്കുവെച്ചു.

'എന്റെ പാര്‍ട്ട് ടൈം ചേച്ചിയും ചിലപ്പോള്‍ അമ്മയും ഫുള്‍ ടൈം തെറാപ്പിസ്റ്റും ഇടക്കൊക്കെ മകളുമാവുന്നവള്‍ക്ക് ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നീ എന്റെ എക്കാലത്തേയും വലിയ ബ്ലോക് ബസ്റ്റര്‍ ആയിരിക്കും. അമ്മയും അച്ഛനും നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു'- എന്നാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

സുപ്രിയ മേനോനും മകൾക്ക് ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ ആല്ലിക്ക് ജന്മദിനാശംസകൾ! ഇന്ന് നിനക്ക് 11 വയസ്സായി, നിങ്ങളുടെ കൗമാരത്തിലേക്ക് കടക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല! നീ ദയയും സഹാനുഭൂതിയും ഉള്ള ഒരുവളായി വളരുന്നത് കാണുന്നത് വളരെ സന്തോഷമാണ്. നിന്‍റെ മാതാപിതാക്കളായതിൽ ഡാഡയും മമ്മയും വളരെയധികം അഭിമാനിക്കുന്നു. നിങ്ങൾക്ക് ലോകത്തിലെ എല്ലാ സ്നേഹവും ഭാഗ്യവും നേരുന്നു!- എന്നതാണ് സുപ്രിയ പങ്കുവെച്ച പോസ്റ്റ്.

രണ്ടുപേരുടെയും പോസ്റ്റിന് താഴെ അല്ലിക്ക് പിറന്നാൾ ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്. 2011ലായിരുന്നു പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും വിവാഹം. 2014ലാണ് അലംകൃത ജനിച്ചത്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും ഏക മകളാണ് അലംകൃത മേനോന്‍ പൃഥ്വിരാജ്.  

Tags:    
News Summary - prithviraj sukumaram fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.