റെയിൽവേ രണ്ടാം പാലത്തിന്റെ നിർമാണത്തിന്റെ പൈലിങ് ജോലികൾ പുരോഗമിക്കുന്നു
അരൂര്‍: തീരദേശ റെയില്‍പാതയില്‍ അരൂര്‍-കുമ്പളം രണ്ടാം പാലത്തിന്റെ നിര്‍മാണം പുരോഗതിയിൽ. കൈതപ്പുഴ കായലിന് കുറുകെ നിലവിലുള്ള പാലത്തിന് സമാന്തരമായി പടിഞ്ഞാറ് ഭാഗത്താണ് പുതിയ പാലം വരുന്നത്. നിലവിലെ പാലത്തിന്റെ 40 മീറ്റര്‍ പടിഞ്ഞാറ് ഭാഗത്തെ പൈലിങ് ജോലികളാണ് നടന്നുവരുന്നത്. ഒപ്പം കരയില്‍ രണ്ടാം പാത നിര്‍മിക്കാൻ പൂഴിയിട്ട് നികത്തുന്ന ജോലികളും അതിവേഗം നടക്കുന്നുണ്ട്. കരയിലെ പാത എറണാകുളം മുതല്‍ തുറവൂരിന് വടക്കുഭാഗത്തെ തഴുപ്പ് വരെ നിലവിലെ പാതക്ക് പടിഞ്ഞാറ് ഭാഗത്താണ് വരുക.
പിന്നീട് തെക്കോട്ട് വയലാര്‍ വരെ കിഴക്കും തുടര്‍ന്ന് പടിഞ്ഞാറ് ഭാഗത്തുമാകുന്ന തരത്തിലാണ് അലൈമെന്റ്. 2027 പകുതിയോടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. അരൂര്‍-കുമ്പളം പാലത്തില്‍ 29 തൂണുകളിലായാണ് പാലം നിർമിക്കുന്നത്. അരൂര്‍ ഭാഗത്തുനിന്നുള്ള കായലിലെ രണ്ട് തൂണുകള്‍ പൂര്‍ത്തിയായി. 186 പൈലുകളിൽ 30 എണ്ണം പൂര്‍ത്തീകരിച്ചു. തീരദേശ റെയില്‍പാതയില്‍ വരുന്ന രണ്ടാം റെയില്പാതിയില് മറ്റ് രണ്ട് പാലങ്ങള്‍ കൂടി വരുന്നുണ്ട്. നെട്ടൂര്‍-കുമ്പളം, കോന്തുരുത്തി-നെട്ടൂര്‍ എന്നീ പാലങ്ങളാണവ. മൂന്ന് പാലങ്ങള്ക്കുമായും 208 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.