തകരാറിലായ എഴുപുന്ന റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നു
അരൂർ: തീരദേശ റെയിൽവേയിലെ എഴുപുന്ന റെയിൽവേ ഗേറ്റ് വീണ്ടും തകരാറിലായി. ശനിയാഴ്ച രാവിലെ ഒമ്പതിന് തകരാറിലായ ഗേറ്റ് ഉച്ചക്ക് 1.30നാണ് അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയത്. ഗേറ്റ് തകരാറിലായതോടെ എരമല്ലൂരിൽ നിന്ന് എഴുപുന്ന, കുമ്പളങ്ങി, എഴുപുന്നയുടെ തെക്കൻ മേഖലകൾ, പാറായികവല എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ ദുരിതത്തിലായി. നിരവധി സമുദ്രോൽപന്ന വ്യവസായശാലകൾ പ്രവർത്തിക്കുന്ന എഴുപുന്ന മേഖലയിലേക്കുള്ള ലോറികൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വന്നു.
ഇതുകൂടാതെ എറണാകുളത്ത് നിന്നു എരമല്ലൂർ -പാറായികവല വഴി ചേർത്തലയിലേക്ക് പോകേണ്ട സ്വകാര്യബസുകളും ദേശീയപാതയിലൂടെ പോകേണ്ടിവന്നു. എഴുപുന്ന മേഖലയിലുള്ളവർ എരമല്ലൂർ ജങ്ഷനിൽ നിന്നു ഓട്ടോ, ടാക്സി വാഹനങ്ങളിൽ റെയിൽവേ ക്രോസ് വരെ സഞ്ചരിച്ച് പിന്നീട് നടന്നു പോകേണ്ടതായും വന്നു. എഴുപുന്ന റെയിൽവേ മേൽപ്പാലം നിർമിക്കാൻ 38.5 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ടെന്ന് മുൻ അരൂർ എം.എൽ എ എ.എം.ആരിഫ് പറയുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണത്തിന് നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.