സുനിൽ,നിതിൻ,അനാമിക
അരൂർ: ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈക്കാട്ടുശ്ശേരി സ്വദേശിയുടെ ഒന്നര പവന്റെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന് കടന്നുകളഞ്ഞ പ്രതികളെ കുത്തിയതോട് പൊലീസ് പിടികൂടി.
എഴുപുന്ന പഞ്ചായത്ത് എരമല്ലൂർ ചാപ്രക്കളം നിതിനും ഇയാളുടെ ഭാര്യ അനാമികയും സുഹൃത്ത് സുനിൽകുമാറും ചേർന്നാണ് കവർച്ച നടത്തിയത്.
എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈക്കാട്ടുശ്ശേരി സ്വദേശിയെ അനാമിക സ്നേഹം നടിച്ച് ഈമാസം 17ന് രാത്രി 8.30ന് ചമ്മനാട് അയ്യപ്പസ്വാമി ക്ഷേത്രത്തിനു സമീപം വിളിച്ചുവരുത്തി ദേഹോപദ്രവം ഏൽപിച്ചാണ് സ്വർണമാലയും മൊബൈൽ ഫോണും കവർന്നത്.
പിറ്റേദിവസം മാല ചേർത്തലയിലെ ഒരു ജ്വല്ലറിയിൽ വിറ്റതായും പ്രതികൾ സമ്മതിച്ചു. മാലയും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയ് മോഹനന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജീവ്, സുനിൽരാജ്, സിവിൽ പൊലീസ് ഓഫിസർ മനു കലേഷ്, നിത്യ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.