കാട്ടാന നശിപ്പിച്ച ഏലംകൃഷി
അടിമാലി: ശക്തമായ മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റും തീറ്റതേടിയെത്തുന്ന കാട്ടാനക്കൂട്ടങ്ങളും ഏലംകര്ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലവർഷം തുടങ്ങിയ ശേഷം ഹൈറേഞ്ചിലെ 50 ഹെക്ടറിലധികം സ്ഥലത്തെ ഏലകൃഷി നശിച്ചതായാണ് വിവരം. വന്യമൃഗശല്യമായതിനാൽ നഷ്ടപരിഹാരം നൽകേണ്ടത് വനം വകുപ്പാണ്.
കൈവശ-കുത്തകപ്പാട്ട ഭൂമിയായതിനാൽ പട്ടയപ്രശ്നം ഉയർത്തി കർഷകർക്ക് നഷ്ടപരിഹാരം നിഷേധിക്കുന്ന സ്ഥിതിയാണ്. ഇക്കുറി കാലവര്‍ഷം നേരത്തേ ശക്തമായതിനൊപ്പം വിവിധ ഇടങ്ങളില്‍നിന്ന് കാട്ടാനക്കൂട്ടങ്ങള്‍ കൃഷി നശിപ്പിക്കുന്ന സംഭവങ്ങളാണ് കൂടുതല്‍ ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം പീച്ചാടില്‍ കാട്ടാനക്കൂട്ടം ആറ് ഏക്കര്‍ സ്ഥലത്തെ ഏലകൃഷി നശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതിന് പുറമെ വീശിയടിക്കുന്ന കാറ്റിൽ മരങ്ങള്‍ ഒടിഞ്ഞ് വീണും ചെടികള്‍ നിലംപതിക്കുന്നതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഏലത്തോട്ടങ്ങളില്‍ കാറ്റിനൊപ്പം മരങ്ങള്‍ വീഴുന്നത് തൊഴിലാളികളുടെ ജീവന് ഭീഷണിയാണ്. ഇതോടെ തൊഴിലാളികൾ ജോലിക്കിറങ്ങാൻ മടിക്കുന്നുണ്ട്. ഇത് വ്യാപക നാശത്തിനും കാരണമായി.
തീരാനഷ്ടത്തിൽ കർഷകർ
അടിമാലി, മാങ്കുളം, ബൈസൺവാലി, പള്ളിവാസൽ, രാജകുമാരി, ചിന്നക്കനാൽ, ശാന്തൻപാറ തുടങ്ങി ഹൈറേഞ്ചിൽ ഏലത്തോട്ടമുള്ള ഭൂരിഭാഗം പഞ്ചായത്തുകളിലും കാട്ടാനകൾ വലിയ നാശമാണ് വിതക്കുന്നത്. ഇതിന് പുറമെ ശക്തമായ മഴ ഏലച്ചെടികളില്‍ അഴുകൽ രൂക്ഷമാകുന്നതിനും കാരണമായി. മരുന്ന് തളിക്കൽ പ്രതിസന്ധിയിലായതോടെ വ്യാപകമായി ഏലം നശിക്കുകയാണെന്നാണ് ഉടമകളുടെ വാദം.
വില ഇടിവ് മൂലം കര്‍ഷകര്‍ നട്ടം തിരിഞ്ഞിരിക്കുന്നതിനിടെയാണ് പ്രകൃതിക്ഷോഭവും വന്യജീവി ശല്യവും വലിയ നാശം ഉണ്ടാക്കുന്നത്. മറ്റെല്ലാ കൃഷികള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുമ്പോള് ഏലകൃഷിക്ക് മാത്രം ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം മുതലായവ ഇതുമൂലം പ്രതിസന്ധിയിലായി. പലകര്‍ഷകരും വായ്പയെടുത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. ഇത് കുടിശ്ശിക ആയതോടെ നൂറുകണക്കിന് കര്‍ഷകര്‍ വിവിധ ബാങ്കുകളുടെ ജപ്തി ഭീഷണിയും നേരിടുന്നു. ഇപ്പോള്‍ വിളവുമില്ല, വിലയുമില്ലാതെ ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് കര്‍ഷകര്‍ പറയുന്നു.
അടിമാലി: മാട്ടുപ്പെട്ടിയിൽ ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങിയത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ മാട്ടുപ്പെട്ടി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലാണ് പടയപ്പയെ ആദ്യം കണ്ടത്. ബഹളംവെച്ച് ടൗൺ ഭാഗത്തുനിന്ന് പടയപ്പയെ ഓടിച്ചെങ്കിലും ജനവാസ മേഖലയിൽ തേയില കാട്ടിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
മാട്ടുപ്പെട്ടി പഞ്ചായത്ത് ഓഫിസിന് മുൻഭാഗത്ത് നിലയുറപ്പിച്ച പടയപ്പ
മറയൂർ മേഖലയിൽ ഒരാഴ്ചയായി കറങ്ങി നടന്ന പടയപ്പ നിരവധി വീടുകളും കൃഷികളും നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മാട്ടുപ്പെട്ടി അണക്കെട്ടിന് സമീപം എത്തി റിസർവോയറിൽനിന്ന് വെള്ളം കുടിക്കുന്നതും നീരാടുന്നതും നാട്ടുകാർ കണ്ടിരുന്നു. ഇതിന് ശേഷമാണ് ശനിയാഴ്ച ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. ഇത് ജനത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മൂന്നാർ മേഖലയിലാണ് പടയപ്പയെ കൂടുതലും കണ്ട് വന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.