പവൻ രാജ്
അടിമാലി: കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന ആളെ പൊലീസ് പിടികൂടി. രാജകുമാരി മുട്ടുകാട് കൊങ്ങിണിസിറ്റി പവൻരാജിനെയാണ് (52) ശാന്തൻപാറ സി.ഐ ശരത്ലാലിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
13 വർഷമായി മുങ്ങിനടക്കുകയായിരുന്നു. ഗ്രേഡ് എസ്.ഐ രാജ് നാരായണൻ, എ.എസ്.ഐ സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, മഹേഷ് എന്നിവർ ഉൾപ്പെട്ട സ്ക്വാഡ് ബുധനാഴ്ച പുലർച്ചയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.