പ്രതികളായ ജയരാജൻ, ആഷിഖ് 

പതിനാറുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

മാനന്തവാടി: തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയായ വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക് (25), ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കൂട്ടബലാത്സംഗത്തിനും മറ്റുമാണ് കേസെടുത്തിരിക്കുന്നത്. സംഭവശേഷം സ്കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്.

Tags:    
News Summary - Sixteen-year-old girl gang-raped; two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.