ജംഷദ്പൂർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നതിലുള്ള അതൃംപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സോണിയയാണ് മരിച്ചത്.
ജാർഖണ്ഡിലാണ് സംഭവം. സോണിയയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജയറാം മൃതദേഹം ചാക്കിലാക്കുകയും എം.ജി.എം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അഴുക്കുചാലിൽ ഉപേക്ഷിക്കുകയും ചെയ്തു.
കാലുകൾ കെട്ടിയിട്ട നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ പ്രതി ഭർത്താവാണെന്ന് പൊലീസ് കണ്ടെത്തി. രണ്ട് വർഷം മുമ്പാണ് സോണിയയും ജയറാം മുർമുവും തമ്മിൽ വിവാഹം നടന്നത്.
ഭാര്യ ചില യുവാക്കളുമായി സംസാരിക്കാറുണ്ടായിരുന്നു. അത് എന്നെ അലോസരപ്പെടുത്തിയതായും ഇതുമായി ബന്ധപ്പെട്ട് പരസ്പരം വഴക്കിടാറുണ്ടെന്നും ചോദ്യം ചെയ്യലിൽ മുർമു സമ്മതിച്ചു. ജൂലൈ 13ന് വിഷയത്തെചൊല്ലി ഭാര്യ സോണിയയുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് സോണിയയുടെ സുഹൃത്തുക്കൾക്കൊപ്പം നിർമാണം നടക്കുന്ന വീട്ടിലേക്ക് പറഞ്ഞയക്കുകയും സുഹൃത്തുക്കൾ ഉറങ്ങിയ ശേഷം ഭാര്യയെ കൊലപെടുത്തുകയും ചെയ്തതായി മുർമു പൊലീസിനോട് പറഞ്ഞു.
മദ്യ ലഹരിയിൽ ആയതിനാൽ ഭാര്യയുടെ സുഹൃത്തുക്കൾ കൊലപാതകം അറിഞ്ഞില്ലെന്നും മൃതദേഹം തന്‍റെ സെക്കിളിൽ കെട്ടിയാണ് അഴുക്കുചാലിന്‍റെ അടുത്തേക്ക് കൊണ്ടുപോയതെന്നും മുർമു പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.