ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതിയെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു

കോട്ടയം: ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതിയെ കോട്ടയം പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ 2020ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി മുഹമ്മദ് ബിലാൽ(27) ആണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ മുഹമ്മദ് സാലിയെയും ഭാര്യ ഷീബ സാലിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

2020 ജൂൺ ഒന്നിനാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതി, കേസിന്റെ വിചാരണ ജില്ല കോടതിയിൽ നടക്കവെ ഒളിവിൽ പോവുകയായിരുന്നു. ബിലാലിനെ കണ്ടെത്തുന്നതിനായി ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം അവിടെ എത്തി.

ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ബിലാൽ അഞ്ചോളം മോഷണക്കേസുകളിലും സ്ത്രീകളെ ശല്യം ചെയ്ത കേസിലുംപ്രതിയാണ്.

Tags:    
News Summary - Double murder suspect who was out on bail and absconding arrested from Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.