ഇടമലക്കുടിയിൽ നിർമാണം പൂർത്തിയായ വീടുകൾ
തൊടുപുഴ: മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലുമേഞ്ഞ വീടുകൾക്ക് പകരം ഇടമലക്കുടിയിൽ ഇനി അടച്ചുറപ്പുള്ള വീടുകൾ. ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ ആദ്യഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 131 വീടുകളുടെ നിർമാണം പൂർത്തിയായി.
വനാന്തരത്തിലുള്ള ഇടമലക്കുടിയിലെ 28 കുടിയിലും ലൈഫ് പാര്‍പ്പിട പദ്ധതി പ്രകാരം ആധുനിക രീതിയിലുള്ള ഭവനങ്ങള്‍ ഉയര്‍ന്നു. കനത്തമഴ മൂലം പണിക്ക് ഇടക്ക് തടസ്സം നേരിട്ടെങ്കിലും ഓണത്തിന് പുതിയ വീടുകളിലേക്ക് താമസം മാറാൻ ഇരിക്കുകയാണ് കുടിക്കാരിൽ പലരും. ചിലരുടെ വീടിന്റെ തറ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി പണി നടന്നുവരികയാണ്.
ഇടമലക്കുടിയില്‍ 131 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. 276 വീടുകള്‍ക്കാണ് പദ്ധതിയില്‍ കരാര്‍ ഏര്‍പ്പെട്ടത്. ലൈഫ് രണ്ടാം ഘട്ടത്തില്‍ 131 വീടുകളും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള അഡീഷനല്‍ ലിസ്റ്റിൽ ഉള്‍പ്പെടുത്തി 31 ഭവനങ്ങളും ലൈഫ് 2020 പദ്ധതി പ്രകാരം 110 വീടുകളുമാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. 421 വീടുകളാണ് ഇടമലക്കുടി പഞ്ചായത്തില്‍ ആകെ അനുവദിച്ചിട്ടുള്ളത്. 6.48 കോടി ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചു. കരാര്‍ ഒപ്പിട്ട ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
മഴയും ദുർഘടപാതയും വെല്ലുവിളി
മഴയും ദുര്‍ഘടമായ പാതയും തീര്‍ക്കുന്ന പ്രതിസന്ധി അതിജീവിച്ചാണ് ഇടമലക്കുടിയില്‍ ഭവന നിര്‍മാണം പുരോഗമിക്കുന്നത്. മൂന്നാറില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ എത്തിച്ച് തലച്ചുമടായി ഓരോ കുടിയിലേക്കും കൊണ്ടുവന്നാണ് നിര്‍മാണം. 420 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ളവയാണ് വീടുകള്‍. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, വരാന്ത, ടോയ്ലറ്റ് സൗകര്യമുണ്ട്.
ഇന്റര്‍ലോക് കട്ടകള്‍ ഉപയോഗിച്ചാണ് നിര്‍മാണം. തകരഷീറ്റുകൊണ്ട് മേല്‍ക്കൂര തീര്‍ത്തിരിക്കുന്നു. ഇത് കൂടാതെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം ഷെഡുകുടിയില്‍ പ്രവര്‍ത്തിക്കുന്നു. വികസന പ്രവർത്തനങ്ങൾ ഇടമലക്കുടി നിവാസികളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. സഖില്‍ രവീന്ദ്രന് പറഞ്ഞു.
ജില്ലയില്‍ 25,000 വീട് പൂര്‍ത്തിയായി
തൊടുപുഴ: ജില്ലയില്‍ ലൈഫ് മിഷന് ഭവനപദ്ധതിയില്‍ ഇതുവരെ 32,821 പേര് കരാര്‍ നല്‍കിയതില്‍ 25,253 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള 7568 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 1029.34 കോടിയാണ് ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതിയില്‍ ആകെ പൂര്‍ത്തീകരിച്ച വീടുകളില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് 23193 വീട് നല്‍കുകയും 1829 പേര്‍ക്ക് ഭൂമി ഉള്‍പ്പെടെ വീട് നല്‍കുകയും ചെയ്തിട്ടുണ്ട്.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വീട് നിര്‍മിച്ചത് അടിമാലി പഞ്ചായത്താണ്- 1212 വീടുകള്‍. 1148 വീടുകളുമായി വണ്ടിപ്പെരിയാറാണ് രണ്ടാമത്. നഗരസഭകളില്‍ 1152 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് കട്ടപ്പനയാണ് മുന്നില്‍. ഇതുവരെ അടിമാലി, കരിമണ്ണൂര്‍ എന്നിവിടങ്ങളിലെ രണ്ട് ഭവനസമുച്ചയത്തിലായി ഭൂരഹിത ഭവനരഹിതരായ 246 പേരെ പുനരധിവസിപ്പിച്ചു. അതിദരിദ്ര വിഭാഗത്തിൽപെട്ട 212 ഗുണഭോക്താക്കളുടെ വീടുകള്‍ പൂര്‍ത്തീകരിക്കുകയും അതിദരിദ്ര വിഭാഗത്തിൽപെട്ട ഭൂരഹിതരായ 14 ഗുണഭോക്താക്കള്‍ക്ക് ലൈഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് മുഖേന ഭൂമി വാങ്ങി നല്‍കുകയും ചെയ്തു.
എസ്.സി, എസ്.ടി ഫിഷറീസ് അഡീഷനല്‍ പട്ടികപ്രകാരം 1948 വീടുകള്‍, ലൈഫ് 2020ല്‍ 1731 വീടുകള്‍, ഇ.പി.ഇ.പിയില്‍ 212 വീടുകള്‍, ലൈഫ് പി.എം.എ.വൈ (അര്‍ബന്‍) 1991 വീടുകള്‍, ലൈഫ് പി.എം.എ.വൈ (റൂറല്‍) 1851 വീടുകള്‍, വിവിധവകുപ്പുകള്‍ മുഖേന 1963 വീടുകളും ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ജില്ലയിലെ പത്തിലധികം പഞ്ചായത്തുകള്‍ ഈ വര്‍ഷം തന്നെ ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കളുടെ വീട് നിര്‍മാണം പൂര്‍ത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.