മൂലമറ്റം (തൊടുപുഴ): ഗതാഗത സൗകര്യമില്ലാത്ത പ്രദേശത്ത് നിന്നും കിടപ്പുരോഗിയെ ആശുപത്രിയിലെത്തിച്ചത് ചുമലിലേറ്റി. ദേവരുപാറ കുളപ്രം കക്കാട്ട് ഗോപാലൻ (85)നെയാണ് ഫയർഫോഴ്‌സ് ചുമന്ന് ആശുപത്രിയിലെത്തിച്ചത്.
കുളപ്രത്ത് രോഗിയെ എത്തിക്കാൻ ആംബുലൻസുമായി മൂലമറ്റത്തുനിന്നും ഫയർഫോഴ്‌സ് സംഘം കൊളപ്രത്തെത്തി. എന്നാൽ, രോഗിയുടെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്ററോളം അകലെ വരെ മാത്രമേ വാഹനത്തിന് പോകാൻ കഴിഞ്ഞുള്ളൂ. തുടർന്ന് ചുമന്ന് വാഹന സൗകര്യമുള്ള സ്ഥലത്തെത്തിച്ച ശേഷം ആംബുലൻസിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഭാഗികമായി തളർന്ന രോഗിയാണ് ഗോപാലൻ. വെള്ളിയാമറ്റം പഞ്ചായത്ത് അംഗം രാജി ചന്ദ്രശേഖരൻ അറിയിച്ചതനുസരിച്ചാണ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയത്. അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്ത് പരിധികളിൽ നിരവധി ആളുകളാണ് ഇപ്പോഴും ഗതാഗത സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.