പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി
തൃശൂർ: ഐ.എൻ.ടി.യു.സി ജനറൽ കൗണ്‍സിൽ വേദിയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
ഡി.സി.സി നേതൃത്വം വിലക്കിയതിനാലാണ് പ്രതിപക്ഷ നേതാവ് വിട്ടുനിന്നതെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി യോഗത്തിൽ തുറന്നടിച്ചു. ‘ഇത് ഐ.എൻ.ടി.യു.സിയുടെ പരിപാടിയാണ്, മറ്റാളുകളെ കോലം കെട്ടിയിരുത്തേണ്ട വേദിയല്ല. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അത് തെറിക്കട്ടെ’- അദ്ദേഹം പറഞ്ഞു. ഡി.സി.സി നേതൃത്വത്തിലെ ചിലർക്ക് ‘ഫോട്ടോ മാനിയ’ ആണെന്നും സുന്ദരൻ കുന്നത്തുള്ളി ആരോപിച്ചു.
സുന്ദരൻ കുന്നത്തുള്ളിയുടെ നിലപാടിനെ അഭിനന്ദിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരനും ജില്ല കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചു. പരിപാടികൾ മുടക്കുന്നവരായി നേതാക്കൾ മാറരുതെന്നും വിട്ടുവീഴ്ചകളോടെ പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡി.സി.സി ഓഫിസിൽ നേതൃത്വവും സുന്ദരൻ കുന്നത്തുള്ളിയും തമ്മിൽ വതർക്കമുണ്ടായതായി സൂചനയുണ്ട്. ജനകീയ സമരങ്ങളിൽ ഡി.സി.സി നേതൃത്വം സജീവമാകുന്നില്ലെന്ന കുന്നത്തുള്ളിയുടെ വിമർശനമാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.