പത്തനംതിട്ട: മന്ത്രി വീണ ജോർജിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ പത്തനംതിട്ട സി.പി.എമ്മിൽ നടപടി. ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം സി.ഡബ്ല്യു.സി മുൻ ചെയർമാൻ എൻ. രാജീവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം പി.ജെ.ജോൺസനെ മൂന്നു മാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു വീണതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടെയും വിമർശനം. ‘വീണ ജോർജിന് മന്ത്രി പോയിട്ട് എം.എൽ.എ ആയി ഇരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല... പറയിപ്പിക്കരുത്...’ എന്നായിരുന്നു എസ്.എഫ്. ഐ പത്തനംതിട്ട മുൻ ജില്ല പ്രസിഡന്റ് കൂടിയായ ജോണ്‍സന്റെ എഫ്.ബി കുറിപ്പ്.
മന്ത്രിയുടെ പേര് പരാമർശിക്കാതെയായിരുന്നു രാജീവിന്റെ പോസ്റ്റ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി കൊട്ടാരക്കരയിൽ ആശുപത്രിയിൽ ചികിത്സ തേടിയതിനെ പരിഹസിച്ചായിരുന്നു കുറിപ്പ്. ‘പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് പരീക്ഷയുള്ള ദിവസം വയറുവേദനയെന്ന് കളവുപറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. ഒത്താൽ രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽ നിന്ന് എന്ന വ്യത്യാസം മാത്രം’ എന്നായിരുന്നു വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.