മലപ്പുറം: നന്നമ്പ്ര തെയ്യാലിങ്ങലിൽ മാരക ആയുധങ്ങളുമായെത്തിയ സംഘം കാർ ആക്രമിച്ച് രണ്ടുകോടി രൂപ കവർന്നു. തെയ്യാലിങ്ങൽ ഹൈസ്കൂൾ പടിയിൽ വ്യാഴാഴ്ച രാത്രി 10മണിയോടെയാണ് സംഭവം.
കൊടിഞ്ഞിയിൽ നിന്ന് സ്ഥലം വിറ്റ പണവുമായി കാറിൽ മടങ്ങുന്ന തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്റഫ് എന്നിവരാണ് കവർച്ചക്ക് ഇരയായത്.
വസ്തു വിറ്റ പണമായി 1.95 കോടി രൂപയാണ് കാറുലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാറിന് മുന്നിൽ കവർച്ച സംഘം കാറിട്ട് തടയുകയും വടിയും വാളും ഉപയോഗിച്ച് വാഹനം തകർക്കുകയായിരുന്നു. കാറിനകത്ത് ബാഗിൽ സൂക്ഷിച്ച പണമെടുത്ത് സംഘം രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.