അനന്തു
കരുനാഗപ്പള്ളി: അഞ്ചോളംക്രിമിനല് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി ആദിനാട് പുന്നക്കുളം ചാങ്ങോത്ത് കിഴക്കതില്‍ വീട്ടില്‍ അനന്തുവിനെ (26) ആണ് തടങ്കലിലാക്കിയത്. 2019 മുതല്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാലാകാലങ്ങളില്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടും ഇയാള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കാപ്പ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചത്.
ജില്ല പൊലീസ് മേധാവി കിരണ്‍ നാരായണന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ എൻ. ദേവിദാസാണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, സന്തോഷ്, എ.എസ്.ഐ ബിന്ദു, എസ്.സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.