കരുനാഗപ്പള്ളി: ജിം സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുൽ, മനു എന്നിവരുടെ വിഡിയോ ദൃശ്യങ്ങൾ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി പകർത്തി റീൽസ് ആയി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച എട്ട് പ്രതികളെ കോടതി നിർദേശാനുസരണം കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ഓച്ചിറ അമ്പലശ്ശേരിയിൽ അമ്പാടി (24), മരു.തെക്ക് റോഷ് ഭവനത്തിൽ റോഷൻ (38), ഓച്ചിറ ശ്രീകൃഷ്ണ വിലാസത്തിൽ അനന്തകൃഷ്ണൻ(24), ഓച്ചിറ കൊച്ചുപുര കിഴക്കതിൽ അജിത്(28), മഠത്തിൽ കാരായ്മ പഞ്ചകതറയിൽ ഹരികൃഷ്ണൻ(26), മഠത്തിൽ കാരായ്മ ദേവസുധയിൽ ഡിപിൻ(26), മണപ്പള്ളിയിൽ തണ്ടളത്ത് മനോഷ് (36), വള്ളികുന്നത്ത് അഖിൽ ഭവനത്തിൽ അഖിൽ (26) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 28ന് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണക്കായി ജിം സന്തോഷ് വധക്കേസിലെ പ്രതികളെ എത്തിച്ചപ്പോഴായിരുന്നു സംഭവം .
നിരോധിത ഉൽപന്നങ്ങൾ വിചാരണ തടവുകാർക്ക് പ്രതികൾ കൈമാറുകയും ചെയ്തു. ഇവർ പകർത്തിയ ദൃശ്യങ്ങൾ റീൽസായി സമുഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തിന് അപകടകരമായ സന്ദേശം നൽകിയെന്ന കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേടതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയതത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.