രാത്രിയുടെ മറവില്‍ നഗരമാലിന്യം ഗ്രാമീണമേഖലയില്‍ ഉപേക്ഷിച്ച നിലയില്‍
വെള്ളറട: ആര്യങ്കോട് പൊലീസ് പരിധിയില്‍ രാത്രിയുടെ മറവില്‍ നഗരമാലിന്യം നിക്ഷേപിച്ച് കടക്കാന്‍ ശ്രമിച്ച ഡ്രൈവറെ വാഹനത്തോടൊപ്പം നാട്ടുകാര്‍ പിടികൂടി. തിങ്കളാഴ്ച രാത്രി ശക്തമായ മഴയത്ത് ഒഴുകുപാറയിൽ നഗരമാലിന്യം നിക്ഷേപിച്ച് കടക്കുന്നതിനിടെ വഴിയാത്രക്കാര്‍ കണ്ട് ആര്യങ്കോട് പൊലീസിൽ അറിയിക്കുകയായിരുന്നു. ആര്യങ്കോട് പൊലീസ് എത്തി വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
ശക്തമായി തുടരുന്ന മഴയുടെ മറവിൽ നഗരമാലിന്യം രാത്രിയിൽ ഗ്രാമീണമേഖലയില്‍ നിക്ഷേപിച്ച് കടക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.
സ്വകാര്യവ്യക്തിയുടെ പറമ്പിൽ നഗരമാലിന്യം നിക്ഷേപിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രദേശത്ത് സി.സി.ടി.വി സംവിധാനങ്ങള്‍ ഇല്ലാത്തത് മറയാക്കിയാണ് മാലിന്യനിക്ഷേപം.
രണ്ടുദിവസം മുമ്പ് രാത്രി പാറശ്ശാലയില്‍ നഗരമാലിന്യം നിക്ഷേപിച്ചശേഷം മുങ്ങിയ പ്രതിയെ പാറശ്ശാല പൊലീസ് സി.സി.ടി.വിയുടെ സഹായത്തോടെ പിടികൂടി കേസെടുത്തിരുന്നു. ആര്യങ്കോട് പൊലീസ് പരിധിയിലും രാത്രിയുടെ മറവില്‍ കാമറ സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥലത്തെ മാലിന്യനിക്ഷേപം പ്രദേശവാസികള്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കോഴി അവശിഷ്ടങ്ങളും അറവുശാല മാലിന്യങ്ങളും അടക്കമാണ് ഗ്രാമീണമേഖലയില്‍ തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.