മർദനത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ഗീസ്
വെള്ളറട: ചുമട്ടുതൊഴിലാളിയെ മര്‍ദിച്ച് അവശനാക്കിയശേഷം ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. വാഴിച്ചല്‍ പേരേകോണത്താണ് സംഭവം. പേരേകോണം സ്വദേശി വര്‍ഗീസ് (55) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇയാളുടെ ജനനേന്ദ്രിയത്തില്‍ നിരവധി തുന്നലുകളുണ്ട്. താക്കോല്‍ കൂട്ടവും പേനാക്കത്തിയും കൊണ്ട് കുത്തിപ്പരിക്കേപ്പിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐ.എന്‍.ടി.യു.സി തൊഴിലാളിയാണ് വര്‍ഗീസ്. കൂടെയുള്ള തൊഴിലാളികളാണ് മര്‍ദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. അക്രമികളെ ഉടന്‍പിടികൂടണമെന്ന് കോണ്‍ഗ്രസ് വെള്ളറട ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ്കുമാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.