കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷസേന അംഗങ്ങൾ രക്ഷിക്കുന്നു
മാനന്തവാടി: ഒരാഴ്ച മുമ്പ് കാണാതായ പശുവിനെ കുഴിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഒടുവിൽ അഗ്നിരക്ഷസേന രക്ഷകരായി. എരുമത്തെരുവ് സ്വദേശി രാജേഷിന്റെ 20 ലിറ്ററോളം കറവയുള്ള പശുവാണ് ഒരാഴ്ച മുമ്പ് കുഴിയില്‍ വീണത്. ഇത്രയും ദിവസമായിട്ടും പലയിടത്തും പശുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, തിങ്കളാഴ്ച രാവിലെ പത്തോടെ എരുമത്തെരുവ് നേതാജി റോഡിനു സമീപമുള്ള കുഴിയില്‍ പശുവിനെ കണ്ടെത്തുകയായിരുന്നു.
കവുങ്ങും പ്ലാസ്റ്റിക് ചാക്കുകളും വെച്ച് മൂടിയ നിലയിലായിരുന്നു കുഴി. ഇതിനാല്‍ പശു വീണത് ആരുടെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. മാനന്തവാടിയില്‍നിന്ന് അഗ്നിരക്ഷസേനയെത്തിയാണ് പശുവിനെ രക്ഷപ്പെടുത്തിയത്. അസി. സ്റ്റേഷന് ഓഫിസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, എസ്.എഫ്.ആര്.ഒ പ്രഭാകരന്, ഒ.ജി.എഫ്.ആർ.ഒമാരായ എ. സതീഷ്, കെ.ജി. ശശി, ബിനീഷ് ബേബി, പി.ഡി. അനുറാം, ആര്.സി. ലെജിത്, ഹോംഗാര്‍ഡ് വി.ജി. രൂപേഷ് എന്നിവര്‍ ചേര്‍ന്നാണ് പശുവിനെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.