ഹരിത കർമ സേനാംഗങ്ങൾ കലക്ടർ ഡി.ആർ. മേഘശ്രീക്കൊപ്പം
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നിലാവെളിച്ചം എന്ന പേരിൽ ഹരിത കർമസേനക്കായി രചിച്ച ഗാനം കലക്ടർ ഡി.ആർ. മേഘശ്രീ പ്രകാശനം ചെയ്തു. പ്രസിഡൻറ് എൽസി ജോയ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഹരിതകർമ്മ സേനക്കായി ഗാനം രചിച്ചത്. ജോണി മറ്റത്തിലാനി രചിച്ച വരികൾക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ഷിനു വയനാടും പ്രസൂണ ലിജിത്തും ചേർന്നാണ്. ലിജിത്ത് ആർട്സ് ഓർക്കസ്ട്രേഷൻ നിർവഹിച്ച വീഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത് മീഡിയ കമ്മീഷൻ മാനന്തവാടിയാണ്.
വൈസ് പ്രസിഡൻറ് ജോസ് പാറക്കൽ മുഖ്യപ്രഭാഷണം നടത്തി. കമറുന്നിസ, സൽമ മോയിൻ, ലൈജി തോമസ്, സ്വപ്ന പ്രിൻസ്, എം.ജി. ബിജു, ടി.കെ. അയ്യപ്പൻ, സി. സുധീർ, ഷീജ ബാബു, ഹർഷൻ, അനൂപ്, വി.സി. മനോജ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.