വയനാട് മഡ് ഫെസ്റ്റ് സീസൺ-3 സുൽത്താൻ ബത്തേരി പൂളവയലിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
സുല്‍ത്താന്‍ ബത്തേരി: ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്-3’ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ആദ്യദിനത്തെ മത്സരയിനമായ മഡ് ഫുട്ബാളിൽ ഏട്ട് മത്സരാർഥികളുള്ള 14 പ്രഫഷനൽ ടീമുകളാണ് പങ്കെടുത്തത്. ഇതിൽ എട്ട് ടീമുകൾ ജൂലൈ 15ന് മാനന്തവാടി വള്ളിയൂർകാവിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് 15000, 10000, 4000, 4000 രൂപ വീതം സമ്മാനമായി ലഭിക്കും. മഡ് ഫെസ്റ്റിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ്, ടൂറിസം സംഘടനകളുടെ സഹകരണത്തോടെ ജൂലൈ 17 വരെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ എം.എല്‍എമാരായ ഐ.സി. ബാലകൃഷ്ണന്, ടി. സിദ്ദീഖ്, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.