തിരുവനന്തപുരം: നോർക്ക ‘സാന്ത്വന’ പദ്ധതിയുടെ സേവനങ്ങൾ വേഗത്തിലാക്കാൻ പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് തയാറായി. അപേക്ഷ നല്‍കുന്നത് മുതല്‍ ധനസഹായം അനുവദിക്കുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാകും.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന ധനസഹായ പദ്ധതിയാണ് ‘സാന്ത്വന’. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ലക്ഷം രൂപ വരെയും ചികിത്സ സഹായമായി 50,000 രൂപയും മകളുടെ വിവാഹത്തിന് 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) 10,000 രൂപയും ലഭിക്കും. സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് സോഫ്റ്റ്വെയര് വികസിപ്പിച്ചത്.
സോഫ്റ്റ്വെയർ ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. പേപ്പര്‍രഹിത നോര്‍ക്ക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത് കോളശ്ശേരി, ഫിനാന്‍സ് മാനേജര്‍ വി. ദേവരാജന്‍, നോര്‍ക്ക അഡീഷനല്‍ സെക്രട്ടറി എസ്. സിന്ധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.