പ്രതീകാത്മക ചിത്രം

ഹൈകോടതിയിൽ മരപ്പട്ടി ശല്യം: ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രവർത്തനം നിർത്തി, കേസുകൾ മാറ്റിവെച്ചു

കൊച്ചി: മരപ്പട്ടി ശല്യത്തെ തുടർന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ്‌ ബെഞ്ച് പ്രവർത്തനം നിർത്തിവെച്ചു. ഇന്നത്തെ സിറ്റിങ് അവസാനിപ്പിച്ചു. കേസുകൾ മറ്റു ദിവസങ്ങളിലേക്കു മാറ്റിവെച്ചു.

സീലിങ് വഴി അകത്തെത്തിയ മരപ്പട്ടി ഹാളിൽ മൂത്രമൊഴിച്ചുവെക്കുകയായിരുന്നുവെന്ന് കരുതുന്നു. ഹൈകോടതിയിലെ ഒന്നാംനമ്പർ ചേമ്പറിലാണ് സംഭവം. കോടതിമുറിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ആണ് സിറ്റിങ് നിർത്തിവെച്ചത്. അഭിഭാഷകർ ഇരിക്കുന്ന ഭാഗത്ത് മരപ്പട്ടിയുടെ മൂത്രത്തിന്റെ മണം പരന്നിരുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതർ ഇന്നലെ രാത്രി സ്ഥലത്തെത്തി ഒരു മരപ്പട്ടിയെ പിടികൂടി. 


Tags:    
News Summary - palm civet in High Court: Chief Justice's bench cases adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.