കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തെന്ന് പരാതി. കോഴിക്കോട് നഗരത്തിലെ സ്കൂളിലാണ് വീണ്ടും റാഗിങ് ആരോപണം ഉയരുന്നത്. ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ഥിയെ പ്ലസ്ടുക്കാര്‍ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പിതാവ് പറയുന്നു. പതിനഞ്ചോളം വരുന്ന കുട്ടികളാണ് മകനെ ആക്രമിച്ചതെന്നും ഇവര്‍ക്കെതിരെ മുമ്പും മറ്റ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
റാഗ് ചെയ്യുമ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും സീനിയേഴ്സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്നും പരിക്കേറ്റ വിദ്യാര്‍ഥി പറഞ്ഞു. കൈയിലും കഴുത്തിലും പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സ തേടിയിരുന്നു. സമൂഹമാധ്യമ അക്കൗണ്ട് ആരംഭിച്ചതിന്‍റെ പേരിലും പ്ലസ്ടുക്കാര്‍ മര്‍ദിച്ചെന്നും ഇത് പതിവാണെന്നും മറ്റു വിദ്യാര്‍ഥികളും വെളിപ്പെടുത്തുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവ് കസബ പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.