ആലപ്പുഴ: നെല്ല് ഗവേഷണത്തിൽ നമ്മുടെ ശാസ്ത്രജ്ഞർ പ്രഗല്ഭരാണെന്ന് സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ്. ഉമയും മനുരത്നയും അവർ കണ്ടെത്തിയ വിത്തുകളാണ്. ആദ്യ, പുണ്യ എന്നീ രണ്ടിനങ്ങൾ തയാറായിക്കഴിഞ്ഞു. അവ രണ്ടും ഉമയെക്കാൾ മെച്ചപ്പെട്ട വിത്തുകളാണ്. അവ താമസിയാതെ കർഷകർക്ക് ലഭ്യമാക്കുമെന്നും മന്ത്രി മാധ്യമത്തോട് പറഞ്ഞു.
‘ഉമ’ക്ക് വാർധക്യബാധ; പകരം നെൽവിത്തില്ല’ എന്ന മാധ്യമം വാർത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. പുതിയ വിത്തുകൾ വികസിപ്പിക്കുന്നതിന് ശ്രമം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പല ഇനം വിത്തുകളും വികസിപ്പിച്ചെങ്കിലും പലകാരണങ്ങളാൽ അവ അത്ര പ്രചാരം നേടിയില്ല. കുറവുകൾ പരിഹരിച്ചാണ് പുണ്യയും ആദ്യയും വികസിപ്പിച്ചിരിക്കുന്നത്. അതിനാൽ അവ കർഷകർക്ക് സ്വീകാര്യമാകുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.