തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസിൽ എം.ആർ അജിത് കുമാറിന് തിരിച്ചടി. കേസിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയിലുള്ള വിജിലൻസ് റിപ്പോർട്ടാണ് കോടതി തള്ളിയത്.
അജിത് കുമാർ ഭാര്യാ സഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങിയെന്നും ഇവിടെ ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നുമുള്ള ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്.
ഈ അന്വേഷണത്തിലാണ് വിജിലൻസ് അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയത്. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ടിൽ മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്തിരുന്നു. നേരത്തെ ഈ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാത്ത വിജിലൻസ് നടപടിക്കെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും അജിത് കുമാറിനെതിരായ ഹർജിയിൽ ആരോപിച്ചിരുന്നു. പിന്നാലെ അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.