ഷാഫി പറമ്പിൽ

ഷാഫി പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നു, പ്രവർത്തകർ വീണുപോകരുത്; വടകര എം.പിയെ തടയാൻ തീരുമാനിച്ചി​ട്ടില്ലെന്ന് ഡി.​വൈ.എഫ്.ഐ

കോഴിക്കോട്: വടകര എം.പിയെ പരസ്യമായി തടയാൻ ഡി.വൈ.​എഫ്.ഐ തീരുമാനിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷൈജു പി.സി. വടകരയിൽ ഉണ്ടായത് പീഡനവീരനെ സംരക്ഷിക്കുന്നതിനെതിരായി വടകരയിലെ ജനങ്ങളുടെ സ്വാഭാവികമായ പ്രതികരണമാണ്. എന്നാൽ, ജനങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഒറ്റപ്പെട്ട എംപി ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ചു പ്രകോപനം ഉണ്ടാക്കാൻ വേണ്ടിയിട്ടുള്ള ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ട് ഇതിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വീണ് പോകരുത്.

ജനങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഒറ്റപ്പെട്ട എംപി ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ചു പ്രകോപനം ഉണ്ടാക്കാൻ വേണ്ടിയിട്ടുള്ള ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ട് ഇതിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വീണ് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് സംരക്ഷണ കവചമൊരുക്കുന്നുവെന്നാരോപിച്ച് വടകരയിൽ ഷാഫി പറമ്പിൽ എം.പിയുടെ കാർ തടഞ്ഞ് ഡിവൈ.എഫ്.ഐ പ്രതിഷേധം. കെ.കെ. രമ എം.എൽ.എയുടെ വിദ്യാഭ്യസ പരിപാടിയായ വൈബിന്‍റെ നേതൃത്വത്തിൽ ഭിന്ന ശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഓണം വൈബ്’ ഉദ്ഘാടനം ചെയ്ത് വടകര ടൗൺ ഹാളിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് ബാനറും കൊടിയുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷാഫിയെ തടഞ്ഞ് പ്രതിഷേധിച്ചത്.

പൊലീസ് പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചെങ്കിലും വാഹനത്തിന് മുന്നിൽ നിന്ന് മാറാൻ തയ്യാറായില്ല. ഏറെ പണിപെട്ടാണ് പ്രവർത്തകരെ അറസ്റ് ചെയ്ത് മാറ്റിയത്. കാറിൽ നിന്നു ഇറങ്ങിയ ഷാഫിയെ പൊലീസ് പണിപെട്ട് കാറിൽ തിരികെ കയറ്റുകയായിരുന്നു.

വടകരയിലെ ഒന്നേകാൽ ലക്ഷം വോട്ടിന്റെ പരാജയം കെ.കെ ശൈലജയും ചെമ്പടയും ഇനിയെങ്കിലും ഉൾക്കൊള്ളണം -വി.ടി ബൽറാം

തിരുവനന്തപുരം: വടകരയി​ലെ ഒന്നേകാൽ ലക്ഷം വോട്ടിന്റെ പരാജയം അംഗീകരിക്കാൻ കെ.കെ ശൈലജയും ചെമ്പടയും ഇനിയെങ്കിലും തയാറാവണമെന്ന് വി.ടി ബൽറാം എം.എൽ.എ. പ്രതിഷേധമെന്ന പേരിൽ ​ഷാഫി പറമ്പിലിനെതിരെ ഡി.വൈ.എഫ്.ഐ ക്രിമിനിലുകൾ നടത്തുന്ന സമരാഭാസം അതിര് കടക്കുകയാണ്. അങ്ങനെ തെറിവളിച്ചും ആക്രോശിച്ചും വായടപ്പിക്കാൻ കഴിയുന്ന ഒരാളല്ല വടകരയിലെ ജനമനസ്സുകൾ അംഗീകരിച്ച ഷാഫി പറമ്പിൽ എം.പി.

Tags:    
News Summary - Shafi is trying to provoke, activists should not fall for it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.