കൊടുങ്ങല്ലൂരിലെ ബാറിൽ യുവാക്കളെ ആക്രമിച്ച കേസിൽ ആറു ജീവനക്കാർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ബാറിൽ യുവാക്കളെ ആക്രമിച്ച കേസിൽ ബാർ ജീവനക്കാരായ ആറു പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ശൃംഗപുരം ‘പാലസ് ഇൻ പാരഡൈസ്’ ജീവനക്കാരനായ കണ്ണൂർ പറശ്ശിനിക്കടവ് കുറുപ്പശ്ശേരി വീട്ടിൽ ജെഷിൻ (24), കോട്ടയം കൂട്ടിക്കൽ കണ്ടത്തിൽ അൻസിൽ (27), ചേന്ദമംഗലം പാലിയം ആറ്റാശ്ശേരി ശ്രീരാജ് (28), കൊല്ലം കരുനാഗപ്പിള്ളി തൻമന തറയിൽ രാജൻ (58), ഒഡിഷ കണ്ടമാൽ ലാൻഡാ ഗുഡി സ്വദേശി പദ്മ ചരൺ നായക് (32), ഒഡിഷ ഉഷുർ ഗുണ്ട സ്വദേശി മംഗലു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മദ്യപിക്കാനെത്തിയ യുവാക്കളെ പ്രതികൾ ആക്രമിച്ച് പരിക്കേൽപിച്ചെന്നാണ് കേസ്. എറിയാട്, കുഞ്ഞൈനി സ്വദേശികളാണ് ആക്രമണത്തിനിരയായത്. ഇൻസ്പെക്ടർ ബി.കെ. അരുണിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Six employees arrested in bar attack case in Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.