തിരുവനന്തപുരം: സുഭാഷ് ചന്ദ്രബോസ് രാജ്യം വിട്ടത് ബ്രിട്ടനെ ഭയന്നെന്ന് എസ്.സി.ഇ.ആർ.ടി കൈപ്പുസ്തകം. നാലാം ക്ലാസിൽ പഠിപ്പിക്കാനായി അധ്യാപകർക്ക് നൽകിയ കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവുണ്ടായിരിക്കുന്നത്.
‘ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പലായനം ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യൻ നാഷണൽ ആർ എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടനെതിരെ പോരാടി’ എന്നാണ് കൈപ്പുസ്തകത്തിലുണ്ടായിരുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തെറ്റ് തിരുത്തിയെന്നാണ് എസ്.സി.ഇ.ആർ.ടി അറിയിക്കുന്നത്. എന്നാൽ, ഭയന്ന് എന്നതിന് പകരം പലായനം എന്നാക്കിയാണ് തിരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.